Thursday, May 16, 2024
keralaNews

അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി.

അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ട് മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ ഇതേ ഷട്ടറുകളെല്ലാം 5 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.അതേസമയം സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തി നിലവില്‍ അതിന്റെ സാധാരണ സ്ഥാനത്തു നിന്നും തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി ഒരു ചക്രവാതചുഴിയും മറ്റൊരു ചക്രവാതചുഴി ആന്‍ഡമാന്‍ കടലിനു മുകളിലും സ്ഥിതി ചെയ്യുന്നുണ്ട്.

ഇതിന്റെ സ്വാധീനഫലത്താല്‍ കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ജൂലൈ 4, 5 തീയതികളില്‍ ചിലയിടങ്ങളില്‍ തീവ്രമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.