Saturday, May 18, 2024
keralaNews

അനിത പുല്ലയിലിന്റെ സഹോദരിയുടെ കല്യാണത്തിന് 18 ലക്ഷം ചെലവാക്കി; മോന്‍സന്‍.

അനിത പുല്ലയിലിനെ കുരുക്കി മോന്‍സന്റെ ഫോണ്‍ സംഭാഷണം പുറത്ത്. അനിതയുടെ സഹോദരിയുടെ കല്യാണത്തിന് 18 ലക്ഷം രൂപ ചെലവാക്കിയെന്ന് മോന്‍സന്‍. പണം തിരിച്ചുചോദിച്ചതാണ് വിരോധത്തിന് കാരണമെന്നും സംഭാഷണത്തില്‍ മോന്‍സണ്‍ പറയുന്നുണ്ട്.അതിനിടെ മോന്‍സന്‍ മാവുങ്കലിനെതിരായ കേസില്‍ പ്രവാസി മലയാളി അനിതാ പുല്ലയിലിന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ അനിത അറിഞ്ഞുകൊണ്ടാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൊഴി പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ അനിതയെ കേരളത്തിലേക്ക് വിളിക്കും.