Saturday, May 18, 2024
indiaNews

വിജയ് കുമാര്‍ സിന്‍ഹ ബീഹാര്‍ നിയമസഭാ സ്പീക്കര്‍.

ബിജെപി എംഎല്‍എ വിജയ് കുമാര്‍ സിന്‍ഹ ബീഹാര്‍ നിയമസഭാ സ്പീക്കര്‍. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ അവധ് ബിഹാറി ചൗധരിയെ 12 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്‍ഹ തെരഞ്ഞെടുക്കപ്പെട്ടത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സിന്‍ഹ 126 വോട്ടുകള്‍ നേടി.ശബ്ദവോട്ടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ പ്രതിപക്ഷത്തിന്റെ ശ്രമവും ഉണ്ടായി. വോട്ടെടുപ്പിനിടെ അനാവശ്യമായി ബഹളം വെച്ചായിരുന്നു പ്രതിപക്ഷം വോട്ടെടുപ്പ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. നിയമസഭാ കൗണ്‍സില്‍ അംഗം കൂടിയായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സാന്നിദ്ധ്യവും ആര്‍ജെഡി ചോദ്യം ചെയ്തു.ബീഹാറില്‍ എന്‍ഡിഎയുടെ കരുത്ത് ഒന്നു കൂടി ശക്തിപ്പെടുത്തുന്നതാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ സിന്‍ഹയുടെ വിജയം എന്നാണ് വിലയിരുത്തല്‍. 243 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ നേടിയാണ് ജെഡിയു- ബിജെപി സഖ്യം അധികാരത്തിലേറിയത്.