Wednesday, May 15, 2024
Newsworld

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.

 

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ മണിക്കൂറില്‍ മുന്നിട്ട് നിന്ന ഡോണള്‍ഡ് ട്രംപിനെ മറികടന്ന് ജോ ബൈഡന്‍ ലീഡ് തിരികെ പിടിച്ചു. 119 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡന്‍ മുന്നിട്ട് നില്‍ക്കുന്നു. ട്രംപിന് 94 ഇലക്ട്രല്‍ വോട്ടുകളാണ്. ഇന്‍ഡ്യാന, കെന്റക്കി, ഓക്ലഹോമ, ടെന്നസി തുടങ്ങി ഒമ്ബത് സംസ്ഥാനങ്ങളില്‍ ട്രംപ് നേടി.

നാല് ഇല്ക്ടറല്‍ വോട്ടുകളുള്ള ന്യൂഹാംഷറില്‍ ജോബൈഡന്‍ മുന്നിട്ടു നില്‍ക്കുന്നു.11 ഇലക്ടറല്‍ വോട്ടുകളുള്ള മസാച്ച്യുസെറ്റ്സില്‍ ജോ ബൈഡന്‍ ജയം ഉറപ്പിച്ചു കഴിഞ്ഞു.29 ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള ന്യൂയോര്‍ക്കിലും മൂന്ന് ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള ബെലവേറിലും 10 ഇലക്ഠറല്‍ കോളേജ് വോട്ടുകളുള്ള മേരിലാന്‍ഡിലും ജോ ബൈഡന് അനുകൂലമാണ്.
ഫ്ളോറിഡ ഇപ്പോഴും പ്രവചനാതീതമാണ്. 51 % വോട്ടുകളോടെ ട്രംപ് ആണ് ഇവിടെ മുന്നിട്ടു നില്‍ക്കുന്നത്. 48 % വോട്ടുകളാണ് ബൈഡന് ഫ്ളോറിഡയില്‍ ഇതുവരെ ലഭിച്ചത്.