Thursday, May 2, 2024
indiaNewsObituary

യുപി ജയിലില്‍ വെടിവെപ്പ്; ഗുണ്ടാ തലവന്‍ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു

വിചാരണ തടവുകാരന്‍ ജയിലിനുളളില്‍ നടത്തിയ വെടിവെപ്പില്‍ ഗുണ്ടാ തലവന്‍ ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. വെടിവച്ച തടവുകാരനെ പിന്നാലെ പൊലീസ് വെടിവച്ചു കൊന്നു. യു.പിയിലെ ചിത്രകൂട് ജയിലിലാണ് വിചാരണതടവുകാരന്‍ അനുഷല്‍ ദീക്ഷിത്ത് ഗുണ്ടാ തലവനായ മുഖിം കാലായെയും മറ്റൊരു തടവുപുളളിയെയും വെടിവച്ചു കൊലപ്പെടുത്തിയത്.                                                               ഇതിനുപിന്നാലെ അഞ്ച് തടവുകാരെ ബന്ദികളാക്കിയ അനുഷല്‍ ഇവരെ കൊലപ്പെടുത്താനൊരുങ്ങിയപ്പോള്‍ ഇയാളെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. വിചാരണ തടവുകാരനായ അനുഷല്‍ മറ്റ് തടവുകാരുമായി തര്‍ക്കിച്ചു. ഇതിനിടെ ജയില്‍ അധികൃതര്‍ ഇടപെട്ടപ്പോള്‍ ഇവരുടെ സര്‍വീസ് റിവോള്‍വര്‍ കൈക്കലാക്കിയ അനുഷല്‍ ദീക്ഷിത്ത് രണ്ടുപേരെ വെടിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് മുഖിം കാല കൊല്ലപ്പെട്ടത്. കൊളളയും കൊലയും നടത്തിയതിന് മുന്‍പും ശിക്ഷിക്കപ്പെട്ടിട്ടുളളയാളാണ് അനുഷല്‍. 65ഓളം കേസുകളില്‍ പ്രതിയാണ് മുഖിം കാല.