Thursday, May 16, 2024
keralaNews

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരന്‍ ബോംബേറില്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം കുന്നത്തുകാലില്‍ ഭിന്നശേഷിക്കാരന്‍ ബോംബേറില്‍ ഗുരുതരാവസ്ഥയില്‍.അരുവിയോട് സ്വദേശി വര്‍ഗീസാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്‌.അയല്‍വാസി സെബാസ്റ്റ്യനാണ് വര്‍ഗീസിന്റെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞത്. വര്‍ഗീസ് വീടിന് അടുത്ത നടത്തിയിരുന്ന ശവപ്പെട്ടി കടയെ ചൊല്ലി കുറേ നാളായി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് അനുമാനം.

സെബാസ്റ്റ്യനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ വര്‍ഗീസിന്റെ കുടുംബവും വീട്ടിലുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നിലവില്‍ വര്‍ഗ്ഗീസ്‌.