Thursday, May 2, 2024
keralaLocal NewsNews

ടെലി-ലോ നിയമ ഉപദേശങ്ങൾ സൗജന്യമായി അറഫ സി.എസ്.സിയിൽ

ഗ്രാമീണ മേഖലകളിൽ ഉണ്ടാകുന്ന സാധാരണക്കാരുടെ നിരവധിയായ പ്രശ്നങ്ങൾക്ക്  പരിഹാരം കാണുന്നതിനുള്ള മതിയായ നിയമ ഉപദേശം ലഭിക്കുന്നതിന് സാധാരണക്കാർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് ടെലി-ലോ.

നിയമപരമായ ഉപദേശങ്ങൾ

കുടുംബ പ്രശ്നങ്ങൾ, ഗാർഹിക പീഡനങ്ങൾ, സ്ത്രീ പീഡനം, പരിപാലനം, സ്ത്രീകളെ അപമാനിക്കൽ, ജോലിസ്ഥലങ്ങളിൽ അതിക്രമങ്ങൾ, ഭൂമി തർക്കങ്ങൾ, സ്വത്ത് അവകാശങ്ങൾ, വാടക, പാട്ട തർക്കങ്ങൾ, പ്രസവാനുകൂല്യങ്ങൾ, ബാലവിവാഹം, ലൈംഗിക കുറ്റകൃത്യങ്ങളിൽ  നിന്നും കുട്ടികളെ സംരക്ഷിക്കുക, ബാലവേല, വിദ്യാഭ്യാസ അവകാശം, എഫ് ഐ ആർ അറസ്റ്റ്, ജാമ്യം, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയതടക്കം വിഷയങ്ങളിൽ നിയമ ഉപദേശകർ നിങ്ങളെ സഹായിക്കും.

സൗജന്യ സഹായത്തിന് അർഹരായ വ്യക്തികൾ

സ്ത്രീകൾ, 18 വയസ്സിനു താഴെയുള്ള കുട്ടികൾ, എസ്.സി /എസ്.റ്റി വിഭാഗക്കാർ, ദാരിദ്ര്യ രേഖയ്ക്ക് താഴെ താമസിക്കുന്നവർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, പ്രകൃതിദുരന്തങ്ങളുടെ ഇരകൾ,  വ്യത്യസ്ത കഴിവുള്ളവർ,  മാനസിക രോഗികൾ എന്നിവർക്ക്  സേവനം തികച്ചും സൗജന്യമാണ്.

നിയമ ഉപദേശം ആവശ്യമുള്ളവരുടെ സൗകര്യാർത്ഥം തീയതിയും, സമയവും എരുമേലി അറഫ സി എസ് സി യിലൂടെ  ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക…       

അറഫ പൊതു സേവന കേന്ദ്രം                                                                    Common Service Centre C|S|C                                                                          (കേന്ദ്ര സർക്കാർ അംഗീകൃത സംരംഭം)                                                          മസ്ജിദ് ബസാർ, എരുമേലി                                                                                   ☎  04828 210005  📱  9495487914