Wednesday, May 15, 2024
indiaNews

സീരിയല്‍ നടി വി.ജെ.ചിത്ര ജീവനൊടുക്കിയ കേസില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍.

സീരിയല്‍ നടി വി.ജെ.ചിത്ര ജീവനൊടുക്കിയ കേസില്‍ ചിത്രയുടെ പ്രതിശ്രുത വരന്‍ ഹേംനാഥ് അറസ്റ്റില്‍. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. ഹേംനാഥിനെ തുടര്‍ച്ചയായി 5 ദിവസം പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ്അറസ്റ്റ്. ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നല്‍കിയ മാനസിക സമ്മര്‍ദമാണു ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞിരുന്നു.

ചിത്രയുടെ സഹോദരിക്കൊപ്പമെത്തിയ വിജയയെഇന്നലെ പൊലീസ് രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുന്‍പ് ചിത്ര മൊബൈല്‍ ഫോണില്‍ വാഗ്വാദത്തിലേര്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു.താനും ചിത്രയും തമ്മില്‍ വാഗ്വാദമുണ്ടായിട്ടില്ലെന്നു ചോദ്യം ചെയ്യലിനു ശേഷം വിജയ പറഞ്ഞു. നസ്രത്ത്‌പെട്ടിലെ ആഡംബര ഹോട്ടലില്‍ കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണു ചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.