Thursday, May 16, 2024
keralaNews

സ്‌കൂള്‍ വാനിനടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: സ്‌കൂള്‍ വാനിനടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. കുറ്റിയാണിക്കാട് സ്വദേശി അനീഷ് കുമാര്‍ അശ്വതി ചന്ദ്രന്‍ ദമ്പതികളുടെ മകന്‍ വിഘ്‌നേഷ് ആണ് മരിച്ചത്. തിരുവനന്തപുരം പെരുങ്കടവിളയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് അപകടം.വിഘ്‌നേഷിന്റെ സഹോദരന്‍ വന്ന സ്‌കൂള്‍ വാനിനടിയില്‍പ്പെട്ടാണ് അപകടമുണ്ടായത്. സഹോദരനെ ഇറക്കിയശേഷം വാന്‍ തിരിച്ചുപോകുന്നതിനിടെ വിഘ്‌നേഷ് അബദ്ധത്തില്‍ അടിയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.