Thursday, May 2, 2024
keralaNews

സാലറി ചലഞ്ച് ; തുക പി എഫില്‍ ലയിപ്പിക്കും.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് വന്‍ പ്രതിസന്ധിയിലായ സര്‍ക്കാര്‍ സാലറി ചലഞ്ച് എന്ന പേരില്‍ പിടിച്ച ഉദ്യോഗസ്ഥരുടെ സാലറിയിലെ നിശ്ചിത ശതമാനം തുക 2021 ഏപ്രില്‍ ഒന്നിന് പ്രൊവിഡന്‍ ഫണ്ടില്‍ (പി എഫ്) ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ജീവനക്കാരുടെ സാലറി സര്‍ക്കാര്‍ കട്ട് ചെയ്തത്.പിഎഫ് ചേര്‍ക്കുന്ന പണം 2021 ജൂണ്‍ ഒന്നുമുതല്‍ ജീവനക്കാര്‍ക്ക് പിന്‍വലിക്കാവുന്നതാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു,എന്നാല്‍ ഭരണത്തിലേറുന്ന അടുത്ത സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ചായിരിക്കും പണം പിന്‍വലിക്കുന്നതടക്കമുള്ള നടപടികളെന്നും പറയുന്നു. ഇത് സര്‍ക്കാര്‍ ജീവനക്കാരെ കടുത്ത ആശങ്കയിലാക്കുകയാണ്.