Thursday, May 2, 2024
keralaNewsObituary

പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സനു മോഹന്‍ ഉടന്‍ പിടിയിലാകും . പോലീസ്

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സനു മോഹന്‍ ഉടന്‍ പിടിയിലാകും പോലീസ് .
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ ഉടന്‍ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍. പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. സനു മോഹന്‍ കൊല്ലൂരില്‍ താമസിച്ചത് സ്വന്തം പേരിലാണ്. ഏപ്രില്‍ 10 മുതല്‍ 16 വരെ കൊല്ലൂരില്‍ ഒരു ലോഡ്ജില്‍ ഇയാള്‍ താമസിച്ചതായി പറയുന്നു.

താമസിച്ച ആറ് ദിവസവും ഇയാള്‍ കൊല്ലൂര്‍ അമ്ബലത്തില്‍ ദര്‍ശനം നടത്തി.ഏപ്രില്‍ 16 -നു ഇയാള്‍ വിമാനത്താവളത്തില്‍ പോകാന്‍ ടാക്‌സി ആവശ്യപ്പെട്ടു. വിളിച്ച് കൊടുത്തിട്ടു കുറെ ആയിട്ടും ഇയാളെ കണ്ടില്ല.വിളിച്ച നമ്ബറില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ഡ് ഓഫ് ആയിരുന്നു.തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച മുറി തുറന്നപ്പോള്‍ ഇയാള്‍ മുങ്ങിയതാണെന് മനസിലായത്.തുടര്‍ന് നല്‍കിയ വിലാസത്തില്‍ ബന്ധപ്പെട്ടപ്പോഴാണ് കേസിന്റെയും മറ്റും കാര്യം ലോഡ്ജ് ഉടമകള്‍ അറിയുന്നത്.