Friday, May 17, 2024
keralaNews

നടന്‍ ഉണ്ണി മുകുന്ദന്റെ ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്.

ഉണ്ണി മുകുന്ദന്റെ നടന്‍ ഉണ്ണി മുകുന്ദന്റെ ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്.  ഒറ്റപ്പാലത്തെ ഉണ്ണി മുകുന്ദന്റെ ഓഫിസിലാണ് റെയ്ഡ് നടന്നത്‌.
.പാലക്കാട്ടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് ചെയ്തു. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിക്കുന്ന ‘മേപ്പടിയാന്റെ’ സാമ്പത്തിക വശങ്ങള്‍ പരിശോധിക്കാനാണ് റെയ്ഡ്. കൊച്ചി, കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്.മേപ്പടിയാന്‍’ എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. തിരക്കഥയും വിഷ്ണു മോഹന്റേതാണ്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഹാരിസ് ദേശം ആണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. ‘മേപ്പടി’യാന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി പ്രവര്‍ത്തിക്കുന്നത് റിന്നി ദിവാകര്‍ ആണ്. പ്രസാദ് നമ്പ്യാന്‍കാവ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം.ഉണ്ണി മുകുന്ദന് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ഇത്. ‘മേപ്പടിയാന്‍’ എന്ന പുതിയ ചിത്രത്തിന് വേണ്ടി വലിയ പ്രചാരണ പരിപാടികളാണ് ഉണ്ണി മുകുന്ദനും സംഘവും ചെയ്യുന്നതും. കൊവിഡ് അടക്കമുള്ള പ്രതിസന്ധികള്‍ മറികടന്ന് ‘മേപ്പടിയാന്‍’ തിയറ്ററുകളിലേക്കെത്തുകയാണ്. സാബു മോഹനാണ് കലാസംവിധാനം.