Monday, May 13, 2024
keralaNews

സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ മാനദണ്ഡം പുതുക്കി


സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ മാനദണ്ഡം പുതുക്കി. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ കൂടുതല്‍ ചുരുക്കാമെന്ന് ഉത്തരവ്. 10 അംഗങ്ങളില്‍ കൂടുതലുളള കുടുംബത്തെ മൈക്രോ കണ്ടെയന്‍മെന്റ് സോണാക്കാമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.നിലവില്‍ മൈക്രൊ കണ്ടൈന്‍മെന്റ് പ്രഖ്യാപിക്കുന്നത് വാര്‍ഡ് തലത്തിലായിരുന്നു. എന്നാല്‍ ഇനി മുതല്‍ കോവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ഉദാഹരണം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കോളനികള്‍, മാളുകള്‍, വീടുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവ.

ഒരു പ്രദേശത്ത് 100 പേരെ പരിശോധിക്കുമ്‌ബോള്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ അവിടം മൈക്രൊ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിക്കും. അഞ്ചില്‍ താഴെ ആണെങ്കില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ അനുസരിച്ചായിരിക്കും നിയന്ത്രണം.സംസ്ഥാനത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍. കോവിഡ് ബാധിതരുടെ അനുപാതം (ഐപിആര്‍) അടിസ്ഥാനമാക്കിയാണ് പുതിയ നിയന്ത്രണങ്ങള്‍. ഐപിആര്‍ എട്ടിന് മുകളിലുള്ള വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നു മുതല്‍. നേരത്തെ പത്തിനു മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു ഇത്തരം നിയന്ത്രണങ്ങള്‍.

85 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള എട്ടിന് മുകളില്‍ ഐപിആറുള്ള 566 വാര്‍ഡുകളിലാണ് ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ മാത്രമാണ് എട്ടിനു മുകളില്‍ ഐപിആറുള്ള വാര്‍ഡുകള്‍ ഇല്ലാത്തത്.മലപ്പുറത്താണ് കൂടുതല്‍ വാര്‍ഡുകളുള്ളത്. 16 തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലായി 171 വാര്‍ഡുകളിലാണ് എട്ടിനു മുകളില്‍ ഐപിആര്‍.കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ തീരുമാനിച്ചത്. ഐപിആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്