Thursday, May 16, 2024
keralaNews

 കോട്ടയത്ത്‌  ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.

കോട്ടയം വടവാതൂര്‍ ജങ്ഷനില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് അപകടം. കോട്ടയത്തേക്ക് വന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കും മണര്‍കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ആക്ടീവ സ്‌കൂട്ടറുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്.

പാമ്പാടി പൊത്തന്‍പുറം സ്വദേശി ടൈറ്റസ്, വടവാതൂര്‍ ശാന്തിഗ്രാം സ്വദേശി അതുല്‍ ഷിബു എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഓട്ടോറിക്ഷയെ മറികടന്ന് എത്തിയ പള്‍സര്‍ ബൈക്ക് നിയന്ത്രണംവിട്ട് ടൈറ്റസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചുകയറുകയായിരുന്നു.ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.തലക്ക് ഗുരുതര പരിക്കേറ്റ് വടവാതൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.