Thursday, May 16, 2024
keralaNews

കോട്ടയം പുതുപ്പള്ളി അപകടം; പരിക്കേറ്റ കുട്ടിയും മരിച്ചു .

കോട്ടയം പുതുപ്പള്ളിക്കടുത്ത് തൃക്കോതമംഗലത്ത് കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് മൂന്ന് പേര്‍ മരിച്ച അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി ഇന്നലെ മരിച്ച ജലജയുടെ  മകന്‍ അതുല്‍ ( 8 ) ആണ് ഇന്ന് രാവിലെ മരിച്ചത്.ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു അപകടമുണ്ടായത്.

അതുല്‍ ,               ജിന്‍സ്,                       മുരളി,                              ജലജ

പമ്പാടിയില്‍ ഒരു മരണ വീട്ടില്‍ പോയ ശേഷം ബന്ധുകളെ പത്തനംതിട്ട കവിയൂരില്‍ ഉള്ള വീട്ടില്‍ കൊണ്ടുവിടാന്‍ പേകുന്നതിടെയായിരുന്നു അപകടം. അപകടത്തില്‍ മുണ്ടക്കയം മുരിക്കുംവയല്‍ സ്വദേശി കുന്നപള്ളിയില്‍ കെ.കെ ജിന്‍സ്(31),ബന്ധുവായ മുരളി (70)ഇദ്ദേഹത്തിന്റെ മകള്‍ ജലജ (41) എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു. കാറില്‍ ഉണ്ടായിരുന്ന ജലജയുടെ മകന്‍ അമിതിനും, അനുജത്തിയുടെ മകനായ അതുലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

 

 

                            

ഇവരെ കോട്ടയം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ അതുല്‍ മരിക്കുകയായിരുന്നു.അപകടത്തില്‍ ബസിലെ ചില യാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു.അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.ജിന്‍സ് സ്വകാര്യ ധനകാര്യ സ്ഥാപനമായ മാക് മ എന്ന സ്ഥാപനത്തിലെ ജോലിക്കാരനാണ്.പട്ടിമറ്റത്താണ് ജിന്‍സ് ഇപ്പോള്‍ താമസിക്കുന്നത്.ഭാര്യ മുട്ടപ്പള്ളി സ്വദേശിനി ശ്രീജിത, മകള്‍.നിയ. കോട്ടയം ജനറല്‍ ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്ക് ശേഷം , മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടും നടത്തിയതിന് ശേഷം ജിന്‍സിന്റെ ശവസംസ്‌ക്കാര ചടങ്ങുകള്‍ നാളെ നടക്കും .