Sunday, May 12, 2024
educationkeralaNews

സംസ്ഥാനത്തെ എഞ്ചീനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ എഞ്ചീനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പുറത്ത്. റാങ്ക് പട്ടികയില്‍ 53,236 വിദ്യാര്‍ത്ഥികള്‍ ഇടം നേടി. എഞ്ചീനിയറിംഗ് പ്രവേശന പരീക്ഷയില്‍ കോട്ടയം തെളളകം സ്വദേശി ഒന്നാം റാങ്ക് വരുണ്‍ കെ എസിനാണ്. കണ്ണൂരുകാരനായ ഗോകുല്‍ ടി കെ, മലപ്പുറം സ്വദേശി നിയാസ് മോന്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ഫാര്‍മസി പ്രവേശന പരീക്ഷയില്‍ തൃശൂര്‍ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക്.കഴിഞ്ഞ ഒന്‍പതിന് പ്രവേശന പരീക്ഷയുടെ സ്‌കോര്‍ പുറത്തുവിട്ടിരുന്നു. പന്ത്രണ്ടാം തരം പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കും പ്രവേശനപരീക്ഷയിലെ സ്‌കോറും തുല്യമായി പരിഗണിച്ചാണ് നോര്‍മലൈസേഷനിലൂടെ റാങ്ക് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.www.cee.kerala.gov.in വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്. ബി.ആര്‍ക് പ്രവേശനത്തിനുള്ള ആര്‍ക്കിടെക്ചര്‍ റാങ്ക് പട്ടിക വരും ദിവസങ്ങളിലായിരിക്കും പുറത്തുവിടുന്നത്. ‘നാട്ട’ പരീക്ഷ ഫലം വൈകിയതാണ് ബി ആര്‍ക് റാങ്ക് പട്ടിക തയാറാക്കുന്നത് വൈകിപ്പിക്കുന്നത്. റാങ്ക് പട്ടിക തയാറാക്കുന്നതിനുള്ള യോഗ്യത പരീക്ഷ (പ്ലസ് ടു/ തത്തുല്യം)യുടെ മാര്‍ക്കും ‘നാട്ട’ സ്‌കോറും നല്‍കാനുള്ള സമയം 26 വരെയാണ്.