Tuesday, May 21, 2024
keralaLocal NewsNews

എടിഎമ്മില്‍ വ്യാജനോട്ട് നിക്ഷേപിക്കല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

എടിഎമ്മിലെ സിഡിഎം വഴി വ്യാജനോട്ടുകള്‍ നിക്ഷേപിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.കഴിഞ്ഞ പതിമൂന്നാം തീയതി ആയിരുന്നു സംഭവം.കഞ്ചാവ് മാഫിയകള്‍ക്ക് നല്‍കുന്നതിനായി 2000 ന്റെ 10 നോട്ടുകള്‍ ഫെഡറല്‍ ബാങ്കിലെ എടിഎം വഴിയാണ് നിക്ഷേപിച്ചത് . സംഭവവുമായി ബന്ധപ്പെട്ട് എരുമേലി വയലാപറമ്പ് സ്വദേശി കുഴിക്കാട്ട് വീട്ടില്‍ ഷെഫീക്ക്, വെച്ചുച്ചിറ സ്വദേശി കാവുങ്കല്‍ വീട്ടില്‍ മണിയന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളെ ഈ മാസം 28 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.കഞ്ചാവ് സംഘത്തിന് നല്‍കുന്നതിനായി മണിയന്‍ നല്കിയ 2000ത്തിന്റെ പത്ത് വ്യാജനോട്ടുകളാണ് ഷെഫീക്ക് സിഡിഎം വഴി നിക്ഷേപം നടത്തിയത്.വ്യാജ നോട്ട് സംഘത്തിന് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടെന്ന്
കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പണം നല്‍കിയ മണിയന്റെ വെച്ചുച്ചിറ പെരുവയിലും,റാന്നിയിലും പോലീസ് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.എന്നാല്‍ സി ഡി എം ല്‍2000 ന്റെ നോട്ടുകള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ നോട്ടുകള്‍ മുംബൈയിലേക്ക് അയച്ചിരിക്കുകയാണ് . എരുമേലി,റാന്നി,മുണ്ടക്കയം കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് മാഫിയകളാണ് പ്രവര്‍ത്തിക്കുന്നത്.മാസങ്ങള്‍ക്കു മുമ്പ് എരുമേലിയിലും എക്‌സൈസ് വകുപ്പ് ഇത്തരത്തില്‍ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ പിടികൂടിയിരുന്നു.പോലീസ് പിടിയിലായവരുടെ റിമാന്‍ഡ് കാലാവധി തീരുന്നതിന് മുമ്പ് വ്യാജനോട്ടുകളുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായാണ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.വ്യാജനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ കഞ്ചാവ് കച്ചവട ലോബിയുടെ ബന്ധവും വ്യക്തമായ സാഹചര്യത്തില്‍ തുടര്‍ അന്വേഷണത്തില്‍ ശക്തിപ്പെടുത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യന്നത്.