Saturday, May 18, 2024
keralaNews

കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു ; കസ്റ്റംസ് ക്ലീന്‍ ചിറ്റ് നല്‍കിയില്ല

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു.രണ്ടാഴ്ച്ചയ്ക്കുള്ളില്‍ വീണ്ടും ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയാണ് കൊടുവള്ളി നഗരസഭ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചത്.അതേസമയം ഫൈസലിന് കസ്റ്റംസ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. കസ്റ്റംസ് ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിക്കും. കേസില്‍ ഫൈസലിന്റെ പങ്ക് വ്യക്തമാക്കുന്ന നിര്‍ണായക മൊഴി കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായരുടെ ഭാര്യ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു.അതേസമയം സ്വര്‍ണ്ണം കടത്തിയതില്‍ കാരാട്ട് ഫൈസലിന് പങ്കില്ലെന്ന് അഭിഭാഷകന്‍ അബ്ദുല്‍ നിസാറിന്റെ പ്രതികരണം. ഇന്നലെ പുലര്‍ച്ചെ കൊടുവള്ളിയിലെ വീട്ടില്‍ നിന്നുമാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തത്.