Saturday, May 18, 2024
keralaNews

എക്‌സൈസ് ഓഫീസര്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ പാരിതോഷികം നല്‍കി.

കോട്ടയം : ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ അക്രമിയുടെ വെട്ടേറ്റ് തലയ്ക്ക് പരിക്കേറ്റ എക്‌സൈസ് ഓഫീസര്‍ മാമന്‍ ശാമുവേലിന് എക്‌സൈസ് കമ്മീഷണറുടെ പാരിതോഷികം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ എന്‍ സുല്‍ഫീക്കര്‍ കൈമാറി .തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍എ എന്‍ സുല്‍ഫിക്കറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വാറ്റുചാരായം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷിക്കാനെത്തിയതായിരുന്നു മാമന്‍ ശാമുവല്‍ .

അന്വേഷണത്തെ തുടര്‍ന്ന് എയ്ഞ്ചല്‍വാലി സ്വദേശിയായ അനിലിന്റെ വീട്ടില്‍ വാറ്റുചാരായം നിര്‍മ്മിക്കുന്നതിനാവശ്യമായ വാഷ് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പുറത്തിറങ്ങിയ മാമന്‍ സാമുവലിനെ പ്രതി അനില്‍ വാക്ക് ഉപയോഗിച്ച് വെട്ടുകയായിരുന്നു ആക്രമണം ചെറുത്ത മാമന് ശാമുവേല്‍ വെട്ട് തടുക്കുകയും തുടര്‍ന്ന് വാക്കത്തി യുടെ ചുണ്ട് മാമന്‍ സാമുവലിനെ തലയ്ക്ക് പിന്നില്‍ പതിക്കുകയും ആയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട എക്‌സൈസ് കമ്മീഷണര്‍ അപകടം പറ്റിയ മാമന്‍ ഷൈബു എന്നെ നേരിട്ട് ഫോണില്‍ ബന്ധപ്പെടുകയും വേണ്ട എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം എക്‌സൈസ് കമ്മീഷണര്‍ അയ്യായിരം രൂപ പാരിതോഷികം മാമല്‍ സാമുവലിന് വേണ്ടി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുല്‍ഫിക്കറിനെ ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന്വ്യാഴാഴ്ച രാവിലെ 12 മണിക്ക് നടന്ന ജില്ലാതല കോണ്‍ഫറന്‍സില്‍ വച്ച് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുല്‍ഫിക്കര്‍ മാമന്‍ ഷാമുവേലിന് തുക കൈമാറുകയും ചെയ്തു.