Thursday, May 2, 2024
Local NewsNews

മണിപ്പുഴ പത്തായക്കുഴിയില്‍ പുതിയ പാലം നിര്‍മ്മിക്കാന്‍ നടപടി : എം എല്‍ എ

എരുമേലി : മറ്റന്നൂര്‍ക്കര – മണിപ്പുഴ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മറ്റന്നൂര്‍ക്കര ലക്ഷംവീട് കോളനി വഴിയുള്ള പത്തായക്കുഴിയില്‍ പാലം നിര്‍മ്മിക്കാന്‍ നടപടി. കഴിഞ്ഞ വെള്ളപ്പൊക്കത്തിലാണ് കൊച്ചു തോടിന് കുറുകെ നിര്‍മ്മിച്ച പാലം ഒഴുകിപ്പോയത്.                                                                                                                                 തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് പുതിയ പാലം നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. പുതിയ പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും എം എല്‍ എ പറഞ്ഞു. മറ്റന്നൂര്‍ക്കര കോളനി കൂടാതെ പത്തായക്കുഴിയില്‍ 10 താമസിക്കുന്ന കുടുംബങ്ങള്‍ക്കും പുതിയ പാലം ഏറെ സഹായകരമാകും.                                               എരുമേലി – റാന്നി സംസ്ഥാന പാത കടന്നുപോകുന്ന മറ്റന്നൂര്‍ക്കരയില്‍ നിന്നും മണിപ്പുഴ ജംഗഷനിലേക്ക് എത്താവുന്ന സമാന്തര പാതയായി വികസിപ്പിക്കാവുന്ന റോഡാണെന്നും നാട്ടുകാര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാവ് ജയ്‌സണ്‍ കുന്നത്തു പുരയിടം, സി പി എം മണിപ്പുഴ ബ്രാഞ്ച് സെക്രട്ടറി റജി , ബി എം എസ് പ്രതിനിധി ശശി വരമ്പനാല്‍ , രാജേഷ് റ്റി ആര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.