Friday, May 17, 2024
keralaNews

ദളിത് പീഡനം ;പ്രതിഷേധവുമായി സി എസ് ഡി എസ്.

കഴിഞ്ഞ നാലര വർഷത്തെ പിണറായി വിജയന്റെ  ഭരണം പറഞ്ഞാൽ തീരാത്തത്ര പീഡന കഥകൾ നിറഞ്ഞതാണെന്ന്  സിഎസ് ഡി എസ് . ജനറൽ. സെക്രട്ടി വി.കെ തങ്കപ്പൻ പറഞ്ഞു. ദളിത് പീഡനത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച
സമര സായാഹ്നത്തിന്റെ ഭാഗമായി കാത്തിരപ്പള്ളിയിൽ നടന്ന സമരം   ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ  ജാതിയുടേയും വർണ്ണത്തിന്റേയും  പേരിൽ ദളിത് പീഡനങ്ങൾ  നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .പരിപാടിയിൽ  സംസ്ഥാന കമ്മറ്റിയംഗം റ്റി.കെ രാജൻ അനീഷ് ചാക്കോ ,  പ്രസാദ്,സജി,ആൻറണി എന്നിവർ സംസാരിച്ചു .