Thursday, May 2, 2024
Local NewsNews

ചീനിമരം –  പാണപിലാവിൽ  ജനകീയ കൂട്ടായ്മയിൽ പുതിയതായി  റോഡ് വെട്ടി 

എരുമേലി:  ഏറെ നാളത്തെ ആഗ്രഹമായിരുന്നു  വെള്ളം കോരാനും –  രോഗികളെ കൊണ്ടുപോകാനും ഭയപ്പെടാതെ പോകുകയെന്നത് . ഇന്ന്  സാഫല്യമായിരിക്കുന്നു.എരുമേലി ഗ്രാമ പഞ്ചായത്തിലെ ചീനിമരം പാണപിലാവിലാണ് ജനകീയ കൂട്ടായ്മയിൽ പുതിയതായി  റോഡ് വെട്ടി.മുമ്പ് ഇടവഴിയിലൂടെയായിരുന്നു  ഇവിടെ കിലോമീറ്ററുകൾ സഞ്ചരിച്ച് വെള്ളം കോരാനും, ആശുപത്രിയിൽ പോവാനും ഒക്കെ കഴിഞ്ഞിരുന്നത്. ചീനിമരം മന്ദിരംപടി മുതൽ പാണപിലാവ്  വരെയുള്ള ഒരു കിലോമീറ്റർ ദൂരമാണ് നാട്ടുകാരുടെ സഹായത്തോടെ വെട്ടിയെടുത്ത് . അമ്പതോളം കുടുംബങ്ങൾക്ക് ഈ  റോഡ് പ്രയോജനപ്പെടുമെന്നും നാട്ടുകാർ പറഞ്ഞു.  റോഡ് പഞ്ചായത്തിൽ നൽകി കോൺക്രീറ്റ്  ചെയ്യാനുള്ള ശ്രമത്തിലാണ് നാട്ടുകാർ .നാട്ടുകാർ  വെട്ടി സഞ്ചാരയോഗ്യമായ റോഡ് പത്തനംതിട്ട എംപി ആന്റോ ആൻറണി ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ ജിജിമോൾ സജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫ്,,പഞ്ചായത്ത് അംഗം മറിയാമ്മ മാത്തുക്കുട്ടി,  പ്രകാശ് പുളിക്കന്‍, ബിനു നിരപ്പേൽ , ശ്രീധരൻ കാഞ്ഞിരക്കാട്ട് ,ജിൻസ് കൂട്ടിയാനി,അനി പറകുന്നേൽ, ഉഷാ ഷാജി, ജോണി ഇടമണ്ണിൽ, സുനിൽ പന്നാംകുഴി, സജി വയലുങ്കൽ, റിജോ എന്നിവർ പങ്കെടുത്തു.