Friday, March 29, 2024
keralaLocal NewsNews

ശമ്പളപരിഷ്കരണം ;  ചെറുവള്ളി എസ്റ്റേറ്റിൽ പ്രതിഷേധ ധർണ നടത്തി 

എരുമേലി: ശമ്പളപരിഷ്കരണം അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ തിരു കൊച്ചി തോട്ടം തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി ഐഎൻടിയുസിയുടെ നേതൃത്വത്തിൽ
 നടന്ന ധർണ്ണ ഐഎൻടിയുസി മുണ്ടക്കയം മേഖല ജനറൽ സെക്രട്ടറി കെ.കെ ജനാർദനൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ  സർക്കാർ ബാധ്യസ്ഥരാണെന്നും ഇതിനായി മേഖലയിലെ ട്രേഡ് യൂണിയനുകൾ ഒരുമിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു . പി പി വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കാൻ മുഖ്യപ്രഭാഷണം നടത്തി. തൊഴിലാളിവർഗ സ്നേഹം പറഞ്ഞ് അധികാരത്തിലേറിയ എൽഡിഎഫ് സർക്കാർ  തൊഴിലാളികളെ മറന്നാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ പ്രകാശ് പുളിക്കൻ പറഞ്ഞു . സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ശമ്പളപരിഷ്കരണം നടപ്പിലാക്കുക,അടിസ്ഥാന ശമ്പളം 700 രൂപയാക്കുക പിഎൽസി വിളിച്ചുകൂട്ടുക പെൻഷൻ പ്രായം 58 നിന്നും 60 ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ്  എസ്റ്റേറ്റ് ഓഫീസ് പടിക്കൽ ധർണ്ണ നടത്തിയത്.ബ്ലോക്ക് സെക്രട്ടറി റജി അമ്പാറ,യൂണിയൻ നേതാക്കളായ  അനിൽ കുമാർ, തങ്കച്ചൻ , എബനേസർ ,  എസ്റ്റേറ്റ് യൂണിയൻ കൺവീനർ ഏണസ്റ്റ് ചെറുവള്ളി, കമ്മറ്റി അംഗം ജോബി ഗോപാലൻ എന്നിവർ സംസാരിച്ചു.