Wednesday, May 1, 2024
keralaNews

കോട്ടയം പുതുപ്പള്ളി അപകടം .ജിന്‍സിന്റെ സംസ്‌ക്കാരം നാളെ .

കോട്ടയം പുതുപ്പള്ളിക്കടുത്ത് തൃക്കോതമംഗലത്ത് കെഎസ്ആര്‍ടിസി ബസ് കാറിലിടിലുണ്ടായ അപകടത്തില്‍ മരിച്ച നാല് പേരില്‍ മുണ്ടക്കയം മുരിക്കുംവയല്‍ സ്വദേശി കുന്നപള്ളിയില്‍ കെ.ക ജിന്‍സിന്റെ സംസ്‌ക്കാരം നാളെ രാവിലെ 8.30 ന് മുരിക്കുംവയല്‍ വീട്ടില്‍ പൊതു ദര്‍ശനത്തിന് വച്ചശേഷം 11.30 ദേവയാനം പൊതുശ്മശാനത്തില്‍ നടക്കും.അപകടത്തില്‍ മരിച്ച ജലജയുടെയും,മകന്‍ അതുലിന്റെയും സംസ്‌കാരം ഇന്നു നടന്നു.മുരളിയുടെ ചൊവ്വാഴ്ച നടക്കും.കഴിഞ്ഞ വെള്ളിയാഴ്ച പമ്പാടിയില്‍ ഒരു മരണ വീട്ടില്‍ പോയ ശേഷം ബന്ധുകളെ പത്തനംതിട്ട കവിയൂരില്‍ ഉള്ള വീട്ടില്‍ കൊണ്ടുവിടാന്‍ പോകുന്നതിടെ വൈകുന്നേരം ആറോടെയായിരുന്നു അപകടം.

അതുല്‍,                       ജിന്‍സ്,                                     മുരളി,                                                ജലജ,

അപകടത്തില്‍ ജിന്‍സിനൊപ്പം സഞ്ചരിച്ച ബന്ധുക്കളായ മുരളി,ഇദ്ദേഹത്തിന്റെ മകള്‍ ജലജ,ജലജയുടെ മകന്‍ അതുല്‍ എന്നിവരും മരിച്ചിരുന്നു.കാറില്‍ ഉണ്ടായിരുന്ന ജലജയുടെ അനുജത്തിയുടെ മകനായ അമിതിന് ഗുരുതരമായി പരിക്കേറ്റിരുന്നു.അമിത് കോട്ടയം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.മുത്തൂറ്റ് ഫിന്‍കോര്‍പ്പിലും, ഇപ്പോള്‍ മാഗ്മയിലും ജോലിചെയ്തിരുന്നത്.മുട്ടപ്പള്ളി പോളക്കുളങ്ങര വീട്ടില്‍ വിദ്യാഭ്യാസ വകുപ്പിലെ റിട്ടേ .എ ഇ ഒ ചെല്ലപ്പന്റെ മകള്‍ ശ്രീജിതയാണ്
ജിന്‍സിന്റെ ഭാര്യ.മകള്‍,നിയ .