ചൈനയില്‍ വന്‍ ഭൂചലനം, നൂറിലേറെപ്പേര്‍ മരിച്ചു
ബെയ്ജിംഗ് : ചൈനയില്‍ ഗാന്‍സു പ്രവിശ്യയില്‍ വന്‍ ഭൂചലനം. നൂറിലേറെപ്പേര്‍ മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുളളില്‍ കുടുങ്ങി പലരെയും ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.