എരുമേലിയില്‍ മഖ്സദ് മദ്രസ അധ്യാപക ട്രെയിനിങ് നടത്തി
എരുമേലി : ദക്ഷിണകേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ എരുമേലി മേഖലയുടെ ആഭിമുഖ്യത്തില്‍ മേഖലാ പ്രസിഡന്റ് ഹാജി ഹബീബ് മുഹമ്മദ് മൗലവി യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മഖ്സദ് ട്രയിനര്‍ മാഹീന് മൗലവി പുനലൂര്‍ മദ്രസ അദ്ധ്യാപകര്‍ക്കുള്ള ട്രെയിനിങ് ക്ലാസ്സ് എരുമേലി മിസ്ബാഹുല്‍ ഹുദാ മദ്രസ ഹാളില്‍ വച്ച് നടത്തി. ഋഅ അബ്ദുല്‍ നാസര്‍ മൗലവി യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് ഹാജി പി എ ഇര്‍ഷാദ്, VA സഫറുള്ള മൗലവി, CU കരീം, EA അബ്ദുല്‍ കരീം , അബ്ദുല്‍ നാസര്‍ മൗലവി,മുഹമ്മദ് റിയാസ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.മുഹമ്മദ് സാബിര്‍ മൗലവി സ്വാഗതവും ങഒ താഹ മൗലവി നന്ദിയും പറഞ്ഞു.