കേരളത്തിലെ മൂന്ന് ജില്ലകളില്‍ നിന്നുള്ള വാഹനങ്ങളില്‍ കര്‍ണാടകയില്‍ പരിശോധന
കേരളത്തില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട് അതിര്‍ത്തിയിലെ തലപ്പാടി ചെക്ക്പോസ്റ്റില്‍ കര്‍ണാടകയുടെ പരിശോധന. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് പരിശോധിക്കുന്നത്.ഹൈ റിസ്ക് സാധ്യതാപട്ടികയിലുള്‍പ്പെടെയുളളവരുടെ ഫലം കൂടി നെഗറ്റീവ് ആയതോടെ കോഴിക്കോട് നിപ ഭീതി അകലുകയാണ്. ഇനി 39 പേരുടെ ഫലം കൂടി കിട്ടാനുണ്ട്. ഏറ്റവുമൊടുവില്‍ പോസിറ്റീവായ ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലെ അഞ്ചുപേരുടെ ഫലം കൂടി ഇതിലുള്‍പ്പെടും. ഇയാളെ പരിശോധിച്ച ആരോഗ്യപ്രവര്‍ത്തകയുള്‍പ്പെടെ ഐസോലേഷനിലാണ്. ഞായറാഴ്ച ഇതുവരെ പുതിയ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസം. രോഗികളുമായി സമ്പര്‍ക്കമുളളവരെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ടവര്‍ലൊക്കേഷന്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും സമ്പര്‍ക്കമുളളവരെ കണ്ടെത്തും.