Monday, June 10, 2024
keralaNews

വിജിലന്‍സ് ഡയറക്ടര്‍ ടി.കെ വിനോദ് കുമാര്‍: ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാം

തിരുവനന്തപുരം: കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡിജിപിയായി സ്ഥാനകയറ്റം ലഭിച്ച ടി.കെ വിനോദ് കുമാറിന് വിജിലന്‍സ് ഡയറക്ടറായി നിയമനം. മനോജ് എബ്രഹാം ഇന്റലിജന്‍സ് എഡിജിപിയാകും.കെ.പത്മകുമാറിനെ ജയില്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റി. ഫയര്‍ ഫോഴ്‌സിലേക്കാണ് മാറ്റം. ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ജയില്‍ മേധാവി. കൊച്ചി കമ്മീഷണര്‍ സേതുരാമനെയും മാറ്റി. എ. അക്ബര്‍ കൊച്ചി കമ്മീഷണറാകും. സേതുരാമന്‍ ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നല്‍കി. എംആര്‍ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.