Tuesday, May 21, 2024
keralaNews

അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസഫാക്ക് ആലം റിമാന്‍ഡില്‍.

ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസഫാക്ക് ആലം റിമാന്‍ഡില്‍. പ്രതിയെ ആലുവ സബ് ജയിലിലേക്ക് ഇന്നുതന്നെ മാറ്റും.പ്രതിക്കെതിരെ കൊലപാതകം, പോക്‌സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയടക്കം 9 വകുപ്പുകളാണ് എഫ് ഐ ആറില്‍ ചുമത്തിയിട്ടുള്ളത്.ആലുവ കീഴ്മാട് ശ്മശാനത്തിലാണ് കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചത്. തായിക്കാട്ടുകര എല്‍പി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരിയായിരുന്ന കുട്ടിയെ അതേ ക്ലാസില്‍ തന്നെ പൊതുദര്‍ശനത്തിനു വച്ചിരുന്നു. ആയിരങ്ങളാണ് കുഞ്ഞിന് ആദരാഞ്ജലി അര്‍പ്പിച്ചത്.