പാലായില്‍ യുവാവ് മധ്യവയസ്കയെ അടിച്ചു കൊന്നു.
പാലാ :മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിന്റെ അടിയേറ്റ മധ്യവയസ്ക മരിച്ചു.കോട്ടയം പാലാ തലപ്പലം അമ്പാറയില്‍ ഭാര്‍ഗവി (48) യാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന ബിജുമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ബിജു തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭാര്‍ഗവിയെ ബിജു പാര കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ടു വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസം.