Sunday, May 12, 2024
BusinesskeralaNews

സംസ്ഥാനത്ത് സ്വര്‍ണ്ണവില പവന് 45000 രൂപ

ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വര്‍ണ്ണവില പവന് 45000 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണ്ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് സംസ്ഥാനത്തും സ്വര്‍ണ്ണവില കുതിച്ചുയരാനുള്ള കാരണം. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2021 ഡോളറാണ്.ഇന്ന് പവന് 760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയത്. 44,240 രൂപയായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 5625 രൂപയായി. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞമാസം 18 മുതലാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.കഴിഞ്ഞ ദിവസം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്. ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് പവന്റെ വില എത്തയത്. മാര്‍ച്ച് 18-ന് ഇതേ നിലയില്‍ എത്തിയ പവന്റെ വില പിന്നീട് കയറിയിറങ്ങി നില്‍ക്കുകയായിരുന്നു.