Sunday, May 19, 2024
AstrologykeralaNews

പണ്ടാര അടുപ്പില്‍ അഗ്‌നി പകര്‍ന്നു

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദ്യം. രാവിലെ 10.20ന് ക്ഷേത്ര മേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. മന്ത്രി ശിവന്‍ കുട്ടി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ശശി തരൂര്‍ എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷിയായി. ഉച്ചയ്ക്ക് 2.30 നാണ് നിവേദ്യം. രാത്രി 10.15-ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. അടുത്ത ദിവസം രാവിലെ തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയ ശേഷം രാവിലെ 8-ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.15-ന് കാപ്പഴിക്കും. പുലര്‍ച്ചെ ഒന്നിന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ആറ്റുകാല്‍ ഉത്സവത്തിന് സമാപനം കുറിക്കും.