Thursday, April 25, 2024
indiaNewsObituarySports

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സലിം ദുരാനി അന്തരിച്ചു

ഗുജറാത്ത് :ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സലിം ദുരാനി അന്തരിച്ചു. വാര്‍ദ്ധക്യ സഹചമായ രോഗങ്ങളെ തുര്‍ന്ന് ചികിത്സയിലിരിക്കെ ജാം നഗറിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അദ്ദേഹം മഹത്തായ സംഭാവനകള്‍ നല്‍കിയ സലിം ദുരാനി ജി ക്രിക്കറ്റ് ലോകത്തിന് ഒരു ഇതിഹാസമായിരുന്നു. കളിക്കളത്തിലായാലും പുറത്താണെങ്കിലും സ്വന്തം ശൈലിയില്‍ വേറിട്ട് നില്‍ക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. ഇന്ത്യ കണ്ട എക്കാലത്തെയും ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു ദുരാനി. ഇന്ത്യയ്ക്കായി 29 ടെസ്റ്റുകളില്‍ കളത്തിലിറങ്ങിയ താരം 75 വിക്കറ്റുകളും 1202 റണ്‍സും നേടിയിട്ടുണ്ട്. 1962-ല്‍ ഇംഗ്ലണ്ടിന് എതിരായി കളിച്ച ടെസ്റ്റ് പരമ്പരയിലെ ദുറാനിയുടെ പ്രകടനം എക്കാലവും ഓര്‍മ്മിക്കപ്പെടുന്നതാണ്. 1960-ല്‍ ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിച്ച ദുരാനി 1973-ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അര്‍ജുന അവാര്‍ഡ് കരസ്ഥമാക്കുന്ന ആദ്യ ക്രിക്കറ്റ് താരവും ദുരാനിയാണ്. ഇതിഹാസ താരത്തിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെ’ എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.