Tuesday, April 30, 2024
Uncategorized

എന്റെ സുരക്ഷാ കവചം ഭാരതത്തിലെ ജനങ്ങളാണ് പ്രധാനമന്ത്രി

എന്റെ സുരക്ഷാ കവചം ഭാരതത്തിലെ ജനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ നുണകള്‍ കൊണ്ട് ഇത് തകര്‍ക്കാനാവില്ലെന്നും, 25 വര്‍ഷമായി രാജ്യസേവനം നടത്തുകയാണെന്നും ജനങ്ങള്‍ക്ക് തന്നിലുള്ള വിശ്വാസം തകര്‍ക്കാനാകില്ലെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു. ടിവിയില്‍ കാണുന്ന ദൃശ്യങ്ങളില്‍ നിന്നോ പത്രങ്ങളിലെ തലക്കെട്ടുകളില്‍ നിന്നോ അല്ല നരേന്ദ്ര മോദി എന്ന വ്യക്തിയോട് ജനങ്ങള്‍ക്ക് വിശ്വാസ്യതയുണ്ടായത്. തന്റെ ജീവിതം, അതിലെ ഓരോ നിമിഷവും രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി, രാജ്യത്തിന്റെ മഹത്തായ ഭാവിക്കായി സമര്‍പ്പിച്ചത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്ക് മാത്രമേ അറിവ് ഉള്ളൂ എന്ന് വിശ്വസിച്ച് അഹങ്കാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചിരിക്കുന്നവര്‍ കരുതും മോദിയെ ദുരുപയോഗം ചെയ്താലേ തകര്‍ച്ചയില്‍ നിന്ന് പുറത്തുകടക്കാനാകൂ എന്ന്. 22 വര്‍ഷമായി, അവര്‍ക്ക് ഇപ്പോഴും ഒരു തെറ്റിദ്ധാരണയുണ്ടെന്ന് മോദി പറഞ്ഞു.
കഴിഞ്ഞ 9 വര്‍ഷമായി ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്ക് പകരം വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുളള വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. അതേസമയം കൊറോണ കാലത്ത് ഇന്ത്യയിലെ നാശനഷ്ടങ്ങളെക്കുറിച്ച് കേസ് സ്റ്റഡി നടത്തുമെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി ഹാര്‍വാര്‍ഡില്‍ ഒരു സുപ്രധാന പഠനം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉയര്‍ച്ചയും തകര്‍ച്ചയും” എന്നതാണ് പഠനവിഷയം എന്നും അദ്ദേഹം പരിഹസിച്ചു.