Sunday, May 19, 2024
Local NewsNews

മറ്റന്നൂര്‍ക്കരയില്‍ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളി

എരുമേലി: എരുമേലി – റാന്നി സംസ്ഥാന പാതയില്‍ മറ്റന്നൂര്‍ക്കരയില്‍ കക്കൂസ് മാലിന്യം തള്ളി. മറ്റന്നൂര്‍ക്കര സെന്റ് ജോര്‍ജ് മലങ്കര കത്തോലിക പള്ളിക്ക് സമീപം എതിര്‍ വശത്തുള്ള തോട്ടിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കുന്ന വലിയ തോട്ടിലേക്ക് വരുന്ന ചെറിയ തോട്ടിലാണ് വന്‍തോതില്‍ മാലിന്യം ഒഴുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കക്കൂസ് മാലിന്യമാണെന്ന് കണ്ടെത്തിയത്.എരുമേലി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കക്കൂസ് മാലിന്യം തോട്ടില്‍ തള്ളിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം വി സി അജി ആവശ്യപ്പെട്ടു..