Thursday, April 25, 2024
Uncategorized

എരുമേലി കനകപ്പലം കോളനിയിലാണ് ആ ഓഫ് റോള്‍ റോഡ്

എരുമേലി: ജില്ലയിലെ ഏറ്റവും വലിയ കോളനിയായ എരുമേലി കനകപ്പലം കോളനിയാണ് ഓഫ്‌റോള്‍ റോഡിന്റെ കഥ പറയുന്നത്. ഒന്നര വര്‍ഷം മുമ്പ് അതായത് 7/ 7 / 2021ല്‍ എരുമേലി ഗ്രാമ പഞ്ചായത്ത് കരാര്‍ വച്ച റോഡിനാണ് നാട്ടുകാര്‍ ഓഫ് റോള്‍ റോഡ് എന്നാക്കി ബോര്‍ഡ് വച്ചത്. എം എല്‍ എ ഫണ്ടില്‍ നിന്നും 10 ലക്ഷവും, പഞ്ചായത്ത് 3.5 ലക്ഷം രൂപയാണ് ഈ റോഡ് ടാ ടാറിംഗിനായി അനുവദിച്ചത്. എന്നാല്‍ ഒരു വര്‍ഷവും നാല് മാസവും കഴിഞ്ഞിട്ടും ടാറിംഗിന് തുടങ്ങിയില്ല. വാസുപടി മുതല്‍ മുസ്ലീം പള്ളി വരെയുള്ള ഈ റോഡ് ഓഫ് റോള്‍ റോഡ് ആയതോടെ ദുരിതത്തിലായത് കോളനി നിവാസികളാണ് . ഏകദേശം ഒരു കിലോമീറ്ററോളം ദൂരം വരുന്ന റോഡ് എത്രയും വേഗം ടാറിംഗ് നടത്താന്‍ കഴിയുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കോളനിയുടെ വികസനത്തിനായി കോടികളാണ് ചിലവഴിക്കുന്നത്. എന്നിട്ടും ഓഫ് റോള്‍ റോഡില്‍ക്കൂടി നടക്കേണ്ട ഗതികേടിലാണ് പാവപ്പെട്ട കോളനി നിവാസികള്‍ . പ്രതികൂല കാലാവസ്ഥയായതു കൊണ്ടാണ് ടാറിംഗ് വൈകിയെന്നും ഉടനെ പണിയാനുള്ള നടപടി സ്വീകരിക്കാന്‍ പഞ്ചായത്തിന്റെ എ ഇ ക്ക് നിര്‍ദ്ദേശം നല്‍കിയതായും വാര്‍ഡംഗം വി.ഐ അജി പറഞ്ഞു.