Tuesday, May 21, 2024
keralaLocal NewsNews

എസ് കെ പൊറ്റക്കാട്  പുരസ്ക്കാര ജേതാവിനെ  ആദരിച്ചു.

എരുമേലി: മത്തായി മാഞ്ഞുരാൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എസ് കെ  പൊറ്റക്കാട് സഞ്ചാര സാഹിത്യ പുരസ്കാര ജേതാവായ  എരുമേലി സ്വദേശി കൂടിയായ  രവീന്ദ്രൻ എരുമേലിയെ ആദരിച്ചു. പഞ്ചായത്ത്  ടൗൺ വാർഡിന്റെ വാട്ട്സ് ആപ്പ്  കുട്ടായ്മയുടെ നേതൃത്വത്തിൽ ചഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ വാർഡ്  മെബർ നാസർ പനച്ചി  അദ്ധ്യക്ഷത വഹിച്ചു.  സമ്മേളനം വൈസ്  പ്രസിഡന്റ് അനുശ്രീ സാബു ഉദ്ഘാടനം ചെയ്തു.മണിപ്പുഴ ക്രിസ്തുരാജ ചർച്ച് വികാരി ഫാദർ ജോസ് കരിമറ്റത്തിൽ രവീന്ദ്രൻ എരുമേലിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
സി ഡി എസ് / എഡിഎസ് ഭാരവാഹികളായ ഐഷാബീവി കിഴക്കേതിൽ, ശ്രീജ നിർത്തലിൽ, സോഫി ഷിജി പനച്ചിയിൽ തുടങ്ങിയവർ സംസാരിച്ചു.