Tuesday, May 14, 2024
keralaNewsUncategorized

മകന്‍ അച്ഛനേയും അമ്മയേയും കുത്തി, മകനെ പിടിക്കാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു

കോഴിക്കോട്: ലഹരിക്കടിമയായ മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റ ഷാജിയുടെ പരിക്ക് ഗുരുതരമാണ്. അച്ഛനേയും അമ്മയേയും കുത്തിയ മകന്‍ ഷൈനിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മല്‍പ്പിടുത്തത്തിനിടെ പരിക്കേറ്റ ഷൈനും ചികില്‍സയിലാണ്. ഇന്നലെ രാത്രിയിലാണ് സംഭവം. ഷൈന്‍ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു മണിക്കൂറിലേറെ ശ്രമിച്ചിട്ടും ഷൈനെ പിടിക്കാന്‍ കഴിത്തതിനാല്‍ പൊലീസ് ആകാശത്തേക്ക് രണ്ടുതവണ വെടിയുതിര്‍ത്തു.