Thursday, March 28, 2024
keralaNewsSports

കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ തോല്‍വി

കൊച്ചി: എടികെ മോഹന്‍ ബഗാനെതിരെ നടന്ന ഐഎസ്എല്ലില്‍ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. മത്സരത്തില്‍ തുടക്കത്തില്‍ മുന്നിലെത്തിയിട്ടും കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോള്‍ അടിച്ചപ്പോള്‍ അഞ്ച് ഗോള്‍ തിരിച്ചുവാങ്ങി 2-5ന്റെ കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങി. സീസണിലെ രണ്ട് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ തോല്‍വിയാണിത്. സീസണില്‍ എടികെയുടെ ആദ്യ ജയവുമാണിത്. ആദ്യ പകുതിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുള്‍ക്ക് എടികെ മുന്നിലായിരുന്നു. എടികെക്കായി ഓസ്‌ട്രേലിയന്‍ താരം ദിമിത്രി പെട്രാറ്റോസ് ഹാട്രിക്ക് നേടിയപ്പോള്‍ ജോണി കൗക്കോയും ലെനി റോഡ്രിഗസും ഗോള്‍ പട്ടിക തികച്ചു. ഇവാന്‍ കല്യൂഷ്‌നിയും കെ പി രാഹുലുമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സ്‌കോറര്‍മാര്‍. എടികെക്കെതിരെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ജയമില്ലാതെ മടങ്ങുന്നത്.