Tuesday, May 21, 2024
keralaNewsUncategorized

കോട്ടയത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി

കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി. കോട്ടയത്ത് കാണക്കാരിയിലാണ് സംഭവം. അമ്പലപ്പടിക്ക് സമീപം വെട്ടിക്കല്‍ പ്രദീപാണ് ഭാര്യ മഞ്ജുവിന്റെ രണ്ട് കൈകളും വെട്ടിയത്. മഞ്ജുവിന്റെ ഒരു കൈയിലെ വിരലുകള്‍ അറ്റുപോയതായാണ് വിവരം. ഗുരുതരാവസ്ഥയിലായ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.