Saturday, May 18, 2024
keralaNewsUncategorized

ഉള്ള്യേരി എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സംഘര്‍ഷം

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരി എം ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഇന്ന് ഉച്ചക്കാണ് സംഘര്‍ഷമുണ്ടായത്. അത്തോളി പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.