നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് ഐടി കമ്പനി ജീവനക്കാര്‍ക്കു ദാരുണാന്ത്യം.
ചെന്നൈ :ഒഎംആറില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു പാലക്കാട് സ്വദേശിനി അടക്കം രണ്ട് ഐടി കമ്പനി ജീവനക്കാര്‍ക്കു ദാരുണാന്ത്യം. എച്ച്സിഎല്ലില്‍ സോഫ്റ്റ്വെയര് എന്‍ജീനിയര്‍മാരായ പാലക്കാട് ഹേമാംബിക നഗര്‍ സുരഭിലയില്‍ ആര്.ലക്ഷ്മി (23), തിരുപ്പതി സ്വദേശിനി എസ്.ലാവണ്യ (23) എന്നിവരാണ് ബുധനാഴ്ച രാത്രി കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു വീട്ടിലേക്കു നടന്നുപോകുന്നതിനിടെ അമിതവേഗത്തില്‍ എത്തിയ കാര്‍ പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇരുവരുടെയും തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. ലക്ഷ്മി സംഭവ സ്ഥലത്തു തന്നെ മരിച്ചു. രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ലാവണ്യ ഇന്നലെ പുലര്‍ച്ചെയാണു മരിച്ചത്. കാര്‍ ഡ്രൈവര്‍ ഷോളിങ്ങനല്ലൂര്‍ സ്വദേശി മോതീഷ് കുമാറിനെ (20) അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലാണു വാഹനം ഓടിച്ചതെന്നാണ് ആരോപണം.