Sunday, May 19, 2024
keralaNews

ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍.

കോട്ടയം ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍. വാഗമണ്ണിന് സമീപമാണ് മണ്ണിടിഞ്ഞത്. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു.മൂഴിയാര്‍ ബഗവി റുട്ടില്‍ അരണമുടിയ്ക്കു സമീപം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.തെക്കന്‍ ആന്ധ്രപ്രദേശിനും വടക്കന്‍ തമിഴ്നാടിനും സമീപത്തായി മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍, ഞായറാഴ്ച വരെ കേരളത്തില്‍ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്.