Tuesday, May 14, 2024
indiakeralaNews

ചെന്നൈയില്‍ രണ്ടു മലയാളികള്‍ കൊല്ലപ്പെട്ട നിലയില്‍

ചെന്നൈ ധര്‍മപുരി ജില്ലയിലെ നല്ലമല്ലി മുത്തുപള്ളം പ്രദേശത്ത് രണ്ടു മലയാളികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊച്ചി സ്വദേശിയായ ശിവകുമാര്‍, തിരുവനന്തപുരം സ്വദേശി നവീന്‍ എന്നിവരാണു മരിച്ചതെന്നാണു പ്രാഥമിക വിവരം. ധര്‍മപുരി-സേലം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡരികിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തില്‍ സാരമായ പരുക്കുകളുണ്ട്.