കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് ഒറ്റയടിക്ക് അഞ്ചു കോഴികളെ അകത്താക്കി
മലപ്പുറം ചേലേമ്പ്രയില്‍ നാടന്‍ കോഴികളെ കൂട്ടത്തോടെ വിഴുങ്ങി പെരുമ്പാമ്പ്.കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് ഒറ്റയടിക്ക് അകത്താക്കിയത് അഞ്ചു കോഴികളെയാണ്.പുല്ലിപ്പറമ്പ് കോണത്തുംകുഴി പുറായി വി.കെ.കോയയുടെ വീട്ടുമുറ്റത്തെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പ് കയറിയത്.
രാവിലെ കൂട് തുറന്നിട്ടും കോഴികള്‍ പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കൂട്ടില്‍ പാമ്പിനെ കണ്ടത്.2 കോഴികളെ കൂട്ടില്‍ കൊന്നിട്ടതായും കണ്ടെത്തി.നാട്ടുകാര്‍ എത്തി കൂട്ടില്‍നിന്നു പുറത്തെടുത്തപ്പോള്‍ പാമ്പ് 5 കോഴികളെ ഛര്‍ദിച്ചു.താലൂക്ക് ദുരന്ത നിവാരണ സേനാംഗങ്ങളെത്തി പാമ്പിനെ ബേപ്പൂര്‍ വനശ്രീ സംരക്ഷിത വനത്തില്‍ വിട്ടു.