Thursday, May 16, 2024
keralaNews

ജീവനക്കാരന് കോവിഡ് : കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസ് അടച്ചു.

കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസിലെ എല്ലാ ജീവനക്കാരും ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. വില്ലേജ് ഓഫിസ് താത്കാലികമായി അടച്ചു. പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ വഴി അത്യാവശ്യകാര്യങ്ങള്‍ നിറവേറ്റുവാന്‍ ശ്രമിക്കണം എന്ന് അധികാരികള്‍ അറിയിച്ചു.