Saturday, May 18, 2024
keralaNews

പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ പത്ത് വയസുകാരന്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍.

ആലപ്പുഴ: ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ വെച്ച് പത്ത് വയസുകാരനായ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ അച്ഛന്‍ കസ്റ്റഡിയില്‍. കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് പൊലീസ് പിതാവ് അസ്‌ക്കര്‍ അലിയെ കസ്റ്റഡിയിലെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ടുവരും. ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്.