Thursday, May 16, 2024
keralaNews

തൃശ്ശൂരില്‍ വാഹനാപകടത്തില്‍ സിനിമ സംവിധായകന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്.

തൃശൂര്‍: തൃശ്ശൂര്‍ പെരിഞ്ഞനത്ത് ഉണ്ടായ വാഹനാപകടത്തില്‍ സിനിമ സംവിധായകന്‍ സന്ധ്യ മോഹന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്. പെരിഞ്ഞനം ദേശീയ പാതയില്‍ ടെമ്പോ ട്രാവലറും, കാറും, ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബൈക്കിലുണ്ടായിരുന്ന പെരിഞ്ഞനം സ്വദേശി ഗീത പുഷ്പന്‍, ട്രാവലറിലുണ്ടായിരുന്ന തളിക്കുളം സ്വദേശികളായ നാല് പേര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ ഞായറാഴ്ച്ച പ്രവേശിപ്പിച്ചിരിക്കുകയാണ്.