Thursday, May 16, 2024
keralaNews

അടിമാലിയില്‍ മകന്‍ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു.

അടിമാലി: ഇടുക്കി അടിമാലിയില്‍ മകന്‍ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. പൊള്ളലേറ്റ ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.മകന്‍ വിനീതിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരും മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ മകന്‍ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.