Sunday, May 19, 2024
keralaNewsObituary

യുവാവ് തീക്കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.

പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ തീക്കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ജെല്ലിപ്പാറ മാവുംകുണ്ട് ഊരിലെ മുരുകേശനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മുരുകേശന്റെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ഭാര്യ പിണങ്ങി പോയതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമായതെന്ന് പോലീസ് സംശയിക്കുന്നു. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.